
കമൽഹാസന്‍റെ ജ്യേഷ്ഠസഹോദരൻ ചന്ദ്രഹാസൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ലണ്ടനിൽ മകളും അഭിനേത്രിയുമായ അനു ഹാസന്‍റെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കമൽഹാസന്‍റെ നിർമ്മാണക്കമ്പനിയായ രാജ്കമൽ ഫിലിം ഇന്‍റർനാഷണലിന്‍റെ ചുമതല വഹിച്ചിരുന്നത് ചന്ദ്രഹാസനാണ്. സഹോദരൻമാരായ കമൽഹാസനും ചാരുഹാസനും അഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും ചന്ദ്രഹാസൻ ഈ രംഗത്തുനിന്ന് വിട്ടുനിന്നു.
കമൽ ഹാസന്‍റെ ഹിറ്റ് ചിത്രങ്ങളായ വിശ്വരൂപത്തിന്‍റെയും തൂങ്കാവനത്തിന്‍റെയും ഉത്തമവില്ലന്‍റെയും നിർമ്മാതാവ് ചന്ദ്രഹാസനായിരുന്നു. കമലിന്‍റെ പുറത്തിറങ്ങാനിരിയ്ക്കുന്ന സബാഷ് നായിഡുവിന്‍റെ നിർമ്മാണച്ചുമതല നിർവഹിച്ചിരുന്നതും ചന്ദ്രഹാസനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam