എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും ഗുഡ് ബൈ പറഞ്ഞാണ് സുധാകരൻ മറുപടി പറഞ്ഞത്. കോൺ​ഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്.

ദില്ലി: ഹൈക്കമാന്‍ഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. ‘എനിക്ക് എന്റെ വഴി’യെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത്. 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും ‘ഗുഡ്ബൈ’ എന്നാണ് കെ സുധാകരന്‍റെ പ്രതികരണം. കോൺ​ഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്. ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയായിരുന്നു സുധാകരൻ. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കള്‍ കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. 

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ആലോചനയിലാണ് സുധാകരനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതുവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. 12 മണിക്ക് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത നിലപാടിലേക്കാണ് സുധാകരൻ പോകുന്നതെന്നാണ് വിവരം. അതേ സമയം കെ സുധാകരന്‍റെ കാര്യത്തിൽ മാത്രം ഇളവിനുള്ള ആലോചന ദില്ലിയിൽ നടന്നു. എന്നാൽ സംസ്ഥാന നേതൃത്വം എംപിമാരെ മത്സരിപ്പിക്കേണ്ടതില്ല എന്ന കർശന നിലപാട് സ്വീകരിച്ചെന്നാണ് വിവര. വിഡി സതീശൻ ശക്തമായി എതിർത്തു. സംസ്ഥാന ഘടകത്തിന്‍റെ ഈ നിലപാടിനോട് മല്ലികാർജ്ജുൻ ഖർഗെ യോജിക്കുകയായിരുന്നു.