റഷ്യക്കെതിരേ നിര്‍ണായക മാറ്റവുമായി സ്പെയ്ന്‍

Web Desk |  
Published : Jul 01, 2018, 06:54 PM ISTUpdated : Oct 02, 2018, 06:50 AM IST
റഷ്യക്കെതിരേ നിര്‍ണായക മാറ്റവുമായി സ്പെയ്ന്‍

Synopsis

ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പകരം മാര്‍കോ അസെന്‍സിയോയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെയ്ന്‍ ഇറങ്ങുന്നത്.

മോസ്‌കോ: റഷ്യക്കെതിരേ പ്രീ ക്വര്‍ട്ടര്‍ മത്സരത്തിനിറങ്ങുന്ന സ്പാനിഷ് നിരയില്‍ ഞെട്ടിപ്പിക്കുന്ന മാറ്റം. ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പകരം മാര്‍കോ അസെന്‍സിയോയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെയ്ന്‍ ഇറങ്ങുന്നത്. ലോകകപ്പില്‍ ആദ്യമായിട്ടാണ് റയല്‍ മാഡ്രിഡ് താരം സ്റ്റാര്‍ട്ടിങ് ഇലവിനില്‍ ഉള്‍പ്പെടുന്നത്. 

അസെന്‍സിയോയുടെ ചെറുപ്പമാണ് സ്പാനിഷ് കോച്ചിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. സ്പാനിഷ് മധ്യനിരില്‍ വേഗത്തിലുള്ള നീക്കങ്ങല്‍ നടക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മോശം ഫോമിലുള്ള ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ജിയ ആദ്യ ഇലവനിലുണ്ട്. സ്പാനിഷ് ടീം ഇങ്ങനെ. 

സ്‌പെയിന്‍: ഡേവിഡ് ഡി ജിയ,  നാച്ചോ ഫെര്‍ണാണ്ടസ്, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, കോകേ, മാര്‍കോ അസെന്‍സിയോ, ഇസ്‌കോ, ഡേവിഡ് സില്‍വ, ഡിയേഗോ കോസ്റ്റ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുകുന്ദനെ കൈവിട്ട് കോൺഗ്രസ്, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചന
പാകിസ്ഥാനിൽ സുരക്ഷാ വെല്ലുവിളി മുൻനിർത്തി അമേരിക്കയുടെ തീരുമാനം; അഫ്‌ഗാൻ അതിർത്തിയോട് ചേർന്ന് പെഷവാറിലുള്ള യുഎസ് കോൺസുലേറ്റ് എന്നന്നേക്കുമായി അടക്കും