
തിരുവല്ല: തിരുവല്ലയിൽ ചാനൽ റിപ്പോർട്ടറേയും ബാങ്ക് സെക്യൂരിറ്റിയേയും മൂന്നംഗ സംഘം ആക്രമിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശികളായ അച്ഛനെയും രണ്ട് മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് ആറരയ്ക്ക് തിരുവല്ല കുരിശ് കവലയ്ക്ക് സമീപത്താണ് ആക്രമണമുണ്ടായത്. ഫെഡറൽ ബാങ്കിന്‍റെ സെക്യൂരിറ്റിയായ ചെങ്ങന്നൂര്‍ തിരുവൻവണ്ടൂര്‍ സ്വദേശി ഗോപാലകൃഷ്ണനാണ് ആദ്യം മർദ്ദനമേറ്റത്. എ സി റോഡിലൂടെ പോകുന്ന വാഹനങ്ങൾ ഇടിക്കാതിരിക്കാൻ വഴിമാറി നടക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കയ്യേറ്റം തടയാനെത്തിയപ്പോഴാണ് മനോരമ ന്യൂസ് തിരുവല്ല റിപ്പോർട്ടർ ജിനോ കെ ജോസിനും മർദ്ദനമേറ്റത്.
ജിനോയുടെ മുഖത്തും ചുണ്ടിനും കാലിനും മര്‍ദ്ദനത്തിൽ പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ജിനോയെ പ്രാഥമിക ചികിൽസ നൽകിയ ശേഷം വിട്ടയച്ചു. മല്ലപ്പള്ളി പുതുശ്ശേരി ഐക്കരപ്പടി സ്വദേശികളായ രാജു, മക്കളായ ബിജീഷ്, മിനീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam