ചാവക്കാട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

By Web TeamFirst Published Sep 23, 2018, 12:37 AM IST
Highlights

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം വീട്ടില്‍ വെച്ചാണ് യുവാവ് മോശമായി പെരുമാറിയത്. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞപ്പോഴാമ് സംഭവം പുറത്തറിഞ്ഞത്.അധ്യാപകർ ചൈൽഡ് ലൈനിനേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദ് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒൻപത് മാസമായി ഒളിവിലായിരുന്നു ഇയാൾ.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം വീട്ടില്‍ വെച്ചാണ് യുവാവ് മോശമായി പെരുമാറിയത്. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞപ്പോഴാമ് സംഭവം പുറത്തറിഞ്ഞത്.അധ്യാപകർ ചൈൽഡ് ലൈനിനേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

ഇതിനിടെ ചാവക്കാട്ടെ സുനാമി കോളനിയില്‍ താമസിക്കുന്നത് അറിഞ്ഞു പോലീസ് എത്തിയെങ്കിലും ഇയാൾ സമര്‍ഥമായി രക്ഷപ്പെട്ടു. ഇയാൾ പാലക്കാട് ഉണ്ട് എന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരത്തെത്തിയത്. ആന പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

click me!