
lതിരുവനന്തപുരം: തപാൽ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീർപ്പിലെത്തിക്കുന്നതിന് സംഘടനകളുമായി ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മെയ് 22-ന് ആരംഭിച്ച പണിമുടക്ക് തപാൽ സർവീസിനെ നിശ്ചലമാക്കിയിരിക്കുകയാണ്. സമരം കാരണം പോസ്റ്റൽ സേവിങ്സ് ബാങ്ക് ഇടപാടുകളും പൂർണമായി മുടങ്ങി.
തൊഴിൽ അപേക്ഷകൾ, സ്കൂൾ - കോളേജ് അഡ്മിഷൻ അപേക്ഷകൾ തുടങ്ങി മിക്കവാറും ആവശ്യങ്ങൾക്ക് ഇപ്പോഴും ജനങ്ങൾ പോസ്റ്റൽ സർവീസിനെയാണ് ആശ്രയിക്കുന്നത്. സമരം തുടങ്ങിയത് മുതൽ പോസ്റ്റൽ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ, റൂറൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ പ്രധാന പദ്ധതികളുടെ നടത്തിപ്പിനെയും സമരം ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam