ചെല്ലാനത്തെ തീരവാസികള്‍ ഇന്ന് മുതല്‍ റിലേ നിരാഹാരത്തിലേക്ക്

Published : Dec 05, 2017, 07:25 AM ISTUpdated : Oct 04, 2018, 11:43 PM IST
ചെല്ലാനത്തെ തീരവാസികള്‍ ഇന്ന് മുതല്‍ റിലേ നിരാഹാരത്തിലേക്ക്

Synopsis

കൊച്ചി: പുലിമുട്ടും, കടല്‍ഭിത്തിയും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്തെ തീരവാസികള്‍ ഇന്ന് മുതല്‍ റിലേ നിരാഹാരം തുടങ്ങും. എറണാകുളം കളക്ടറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. പുലിമുട്ട് നിര്‍മ്മിക്കുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരാനാണ് 200 ഓളം കുടുംബങ്ങളുടെ തീരുമാനം.

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സാഹചര്യത്തിലാണ് കടല്‍ ദുരന്തങ്ങള്‍ നേരിടാന്‍ സ്ഥിരം രക്ഷാസംവിധാനം വേണമെന്നാവശ്യപ്പെട്ട് ഇവര്‍ റിലേ സമരം തുടങ്ങുന്നത്. അതേസമയം അടിയന്തര സാഹചര്യം നേരിടുന്നതില്‍ ഫിഷറീസ് വകുപ്പ് പരാജയമെന്നാരോപിച്ച് മത്സ്യപ്രവര്‍ത്തക സംഘം നാളെ കോഴിക്കോട്ട് ഫിഷറീസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എന്റെ സിനിമാ ഡയലോഗ് ഓര്‍മയുണ്ടോ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ, പശ്ചാത്തപിച്ച കര്യം', മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹൻലാൽ, ടീസര്‍ പുറത്ത്
'കേരളം' അംഗീകരിച്ചത് ബിജെപി-സിപിഎം രഹസ്യ ധാരണ, ഇന്നത്തോടെ കൂടുതൽ തെളിഞ്ഞെന്ന് മമത; ബംഗാളിനോട് കേന്ദ്രത്തിന് വിവേചനമെന്നും വിമ‍ർശനം