തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പൊലീസുകാരൻ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. തേനിയിൽ റീൽസ് ചിത്രീകരണം ചോദ്യം ചെയ്തതിനാണ് പൊലീസുകാരനെ തല്ലിക്കൊന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് ആരോപിച്ച് ഡിഎംകെയും ഉദയനിധി സ്റ്റാലിനും രംഗത്തെത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ രാത്രിയിൽ നടന്ന വിവിധ അക്രമ സംഭവങ്ങളിൽ ഒൻപത് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു. ഇതുകൂടാതെ തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ചെന്നൈയിൽ ഒരു യുവാവും വെട്ടേറ്റ് മരിച്ചു.

ക്രമസമാധാനം തക‍ർന്നെന്ന് ഡി എം കെ

സംഭവങ്ങൾക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന തകർച്ചയിൽ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്നും ഡി എം കെ ആവശ്യപ്പെട്ടു. ഈ നിലയിലുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ജനം കണക്കു പറയിക്കുന്ന നാൾ വിദൂരമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൽ വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player