കീമോതെറാപ്പി നടത്തി പണമുണ്ടാക്കിയ ഡോക്ടര്‍ വിമാനം വാങ്ങി

Web Desk |  
Published : May 18, 2018, 02:09 PM ISTUpdated : Jun 29, 2018, 04:29 PM IST
കീമോതെറാപ്പി നടത്തി പണമുണ്ടാക്കിയ ഡോക്ടര്‍ വിമാനം വാങ്ങി

Synopsis

ആവശ്യമില്ലാത്ത ചികിത്സകള്‍ക്ക് വിധേയമാക്കിയാണ് പണം സമ്പാദിച്ചതെന്ന് ആരോപണം

ടെക്സാസ്: യു.എസ്സിലെ ടെക്സാസ് സ്വദേശിയായ ഡോക്ടര്‍ പുതിയ ഒരു വിമാനം വാങ്ങി. 50 മില്യണ്‍ ഡോളര്‍ വിലവരുന്ന ആറ് സീറ്റുകളുളള എക്ളിപ്സ് 500 ബിസിനസ്സ് ജെറ്റാണ് ടെക്സാസ് സ്വദേശിയായ സമോറ ക്യൂസാധ എന്ന ഡോക്ടര്‍ വാങ്ങിയത്. വിമാനം വാങ്ങിയതിന് പിന്നാലെ രോഗികളെ അമിതമായി പിഴിഞ്ഞും ആവശ്യമില്ലാത്ത ചികിത്സകള്‍ക്ക് വിധേയമാക്കിയുമാണെന്ന് പണം സമ്പാദിച്ചതെന്ന് ആരോപണവും ഉയര്‍ന്നു.  

61 വയസ്സുളള സമോറ ക്യൂസാധ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സാരംഗത്ത് കഴിവു തെളിയിച്ച ഡോക്ടറാണ്. ശരീരകലകളെ ശരീരത്തിന്‍റെ തന്നെ പ്രതിരോധ വ്യവസ്ഥ ആക്രമിച്ച് നശിപ്പിക്കുന്ന രോഗവസ്ഥയാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ഈ രോഗത്തെ ചെറുക്കാന്‍ വിവിധ തരത്തിലുളള കീമോതെറാപ്പി, മെഡിക്കേഷന്‍ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം മരുന്നുകള്‍ അമിതമായി രോഗികള്‍ക്ക് നല്‍കി പണം സമ്പാദിച്ചുവെന്നാണ് ആരോപണം.

ആരോപണങ്ങളെത്തുടര്‍ന്ന് ഡോക്ടറെ പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ടെക്സാസില്‍ നിന്ന് മാത്രം 2015 ല്‍ 1500 റോളം രോഗികളില്‍ നിന്നായി കണക്കില്‍പ്പെടാത്ത പണം വാങ്ങിയെന്നാണ് ആരോപണം.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു; ഭാര്യ സരിതയുടെയും മൊഴിയെടുത്തു
എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: മാവേലിക്കര കോടതി നാളെ വിധി പറയും; പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ