ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്; ഫലപ്രഖ്യാപനം 31ന്

By Web DeskFirst Published Apr 26, 2018, 4:52 PM IST
Highlights
  • ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്
  •  ഫലപ്രഖ്യാപനം 31ന്

ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചു. മെയ്​ 28ന്​ വോ​െട്ടടുപ്പ്​ നടക്കും. മെയ്​ 31നാണ്​ വോ​െട്ടണ്ണൽ. മെയ്​ മൂന്നിന്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറത്തിറങ്ങും. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്​ 10 വരെയാണ്​ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ്​ 11ന്​ പത്രികകളുടെ സൂക്ഷ്​മപരിശോധന നടക്കും. മെയ്​ 14നാണ്​ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമീഷൻ വ്യക്​തമാക്കിയിട്ടുണ്ട്​.

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ട് പ്രചരണം ആരംഭിച്ചിരുന്നു. ഡി. വിജയകുമാറാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. സജി ചെറിയാന്‍ എൽഡിഎഫിന്‍റെയും പിഎസ് ശ്രീധരന്‍പിള്ള ബിജെപിയും സ്ഥാനാര്‍ഥികളാണ്. സിപിഎം എംഎൽഎ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

click me!