കുമ്മനത്തിന്‍റെ ഗവര്‍ണര്‍ പദവി 'പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍' എന്ന് കോടിയേരി

Web Desk |  
Published : May 26, 2018, 02:12 PM ISTUpdated : Jun 29, 2018, 04:13 PM IST
കുമ്മനത്തിന്‍റെ ഗവര്‍ണര്‍ പദവി 'പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍' എന്ന് കോടിയേരി

Synopsis

 കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരാള്‍ മിസോറമില്‍ എന്ത് ചെയ്യാനെന്നും കോടിയേരി

ചെങ്ങന്നൂര്‍:  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി ഇപ്പോള്‍ നിയമിച്ചത് വെറും പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുമ്മനത്തിന്‍റെ ഗവര്‍ണര്‍ നിയമനത്തോടെ ചെങ്ങന്നൂരില്‍ സേനാനായകനില്ലാത്ത അവസ്ഥയിലാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരാള്‍ മിസോറമില്‍ എന്ത് ചെയ്യാനെന്നും കോടിയേരി ചോദിച്ചു.

ബിജെപിയിലെ ആഭ്യന്തര പ്രശ്നം അവസാനിപ്പിക്കാനാണ് കുമ്മനത്തിന്‍റെ പുതിയ നിയമനം. കുമ്മനത്തെ ഗവര്‍ണര്‍ ആക്കിയത് കൊണ്ട് കേരളത്തിനോ ചെങ്ങന്നൂരിനെ ഒരു ഗുണവുമില്ല. വെറും 10 ലക്ഷം മാത്രം ജനസംഖ്യയുളള മിസോറമില്‍ കുമ്മനത്തെ കൊണ്ട് ഭരണം പിടിക്കാമെന്ന ധാരണ ബി.ജെ.പിക്ക് വേണ്ട എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തിസാന്ദ്രമായി ആറൻമുള പാർത്ഥസാരഥി ക്ഷേത്രം; തങ്കയങ്കി ദർശനത്തിന് തുടക്കം, മണ്ഡലപൂജ 27ന്
കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്; അന്തിമപട്ടിക ഫെബ്രുവരി 21 ന്, സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ