കനത്ത മഴയ്ക്കിടയിലും ചെങ്ങന്നൂരിൽ കനത്ത പോളിംഗ്

Web Desk |  
Published : May 28, 2018, 06:38 PM ISTUpdated : Oct 02, 2018, 06:32 AM IST
കനത്ത മഴയ്ക്കിടയിലും ചെങ്ങന്നൂരിൽ കനത്ത പോളിംഗ്

Synopsis

കനത്ത മഴയ്ക്കിടയിലും ചെങ്ങന്നൂരിൽ കനത്ത പോളിംഗ് ചെങ്ങന്നൂരിൽ  76.8 ശതമാനം പോളിംഗ് അനുകൂലമെന്ന് മുന്നണികൾ മാന്നാർ പഞ്ചായത്തിലെ ഒരു ബൂത്തിൽ റീപോളിംഗ് ആവശ്യപ്പെട്ട് ബിജെപി

ചെങ്ങന്നൂര്‍:  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇതുവരെ 76.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പല ബൂത്തുകളിലും ഇപ്പോഴും പോളിംഗ് തുടരുകയാണ്. മൂന്നു മാസം നീണ്ട വാശിയേറിയ പോരാട്ടത്തിന്റെ ആവേശം ഉൾക്കൊണ്ട് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ഒഴുകി എത്തിയതോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം പുതിയ റിക്കോർഡിലേക്ക് നീങ്ങുകയാണ്.

രാവിലെ മുതൽ പെയ്ത കനത്ത മഴക്കും വോട്ടർമാരുടെ ആവേശത്തെ തടയാനായില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ 74.38 ശതമാനമാണ് ചെങ്ങന്നൂരിൽഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പോളിംഗ്. പോളിംഗ് ശതമാനം ഉയരുമെന്ന കണക്കുകൂട്ടൽ മുന്നണികൾക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോളിംഗ് ആരെ തുണക്കുമെന്ന വിലയിരുത്തലുകളിലാണ് ഇപ്പോൾ മുന്നണികൾ.

രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നു. ചെറിയ തർക്കങ്ങൾ ചിലയിടങ്ങളിൽ ഉണ്ടായത് വേഗത്തിൽ പരിഹരിക്കാനായി. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് തടസ്സമായി. മോക്പോളിംഗിനിടെ 8 ഇടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. രണ്ട് ബൂത്തുകളിൽ വിവി പാറ്റ് യന്ത്രങ്ങൾ മാറ്റിവച്ചു.ബുധനൂർ, ചെറിയനാട് പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ വൈദ്യുതി മുടങ്ങിയതും പോളിംഗിനെ ബാധിച്ചു.

പുലിയൂർ ഗവൺമെന്റ സ്കൂളിൽ രാവിലെ 7 മണിക്ക് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി അസ്വക്കേറ്റ് ഡിവിജയകുമാർ വോട്ട് ചെയ്തു. മുളക്കുഴ സ്കൂളിലാണ് ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ വോട്ട് രേഖപ്പെടുത്തിയത്.പോളിഗ് ശതമാനം വർദ്ധിക്കന്നതിൽ ആഹ്വാനം സജി ചെറിയാൻ മറച്ചുവെച്ചില്ല. മണ്ഡലത്തിൽ വോട്ടിലാത്ത എൻ ഡി എ സ്ഥാനാർത്ഥി അസ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള എല്ലാ ബൂത്തുകളിലും പര്യടനം നടത്തി. പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല തൃപ്പരും തുറ യു പി സ്കൂകിൽ വോട്ട് രേഖപ്പെടുത്തി.

ആറു മണിക്ക് വോട്ടെടുപ്പ് സമയം അവസാനിപ്പപ്പോഴും പലയിടങ്ങളിലും വോട്ടർമാരുടെ ക്യൂ ദൃശ്യമായിരുന്നു. പോളിംഗ് ശതമാനം ഉയർന്നത് ആർക്ക് നേട്ടമാകുമെന്നതാണ് ഇനി അറിയേണ്ടത്. ഇതിനായുള്ള കുട്ടിക്കിഴിക്കലിലാണ് മുന്നണി നേതൃത്വവും സ്ഥാനാർത്ഥികളും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസദിനെക്കാൾ ദുരന്തം; സിറിയയിൽ വീണ്ടും സംഘർഷ ദിനങ്ങളോ?
ഗി​ഗ് വർക്കേഴ്സ് രാജ്യവ്യാപക പണിമുടക്ക്, സ്വി​ഗ്ഗി, സൊമാറ്റോ, സെപ്റ്റോ ഡെലിവറി തൊഴിലാളികളോട് പണിമുടക്കാൻ ആഹ്വാനം