ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്;  മുഖ്യമന്ത്രിക്കെതിരെ ബിജെപി വ്യക്തിഹത്യ നടത്തുന്നതായി പരാതി

Web Desk |  
Published : May 06, 2018, 02:49 PM ISTUpdated : Jun 29, 2018, 04:28 PM IST
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്;  മുഖ്യമന്ത്രിക്കെതിരെ ബിജെപി വ്യക്തിഹത്യ നടത്തുന്നതായി പരാതി

Synopsis

പല ഘട്ടങ്ങളിലായി പിണറായി വിജയന്‍ പറഞ്ഞ ഡയലോഗുകള്‍ ചേര്‍ത്താണ് ബിജെപി ലഘുലേഘ പുറത്തിറക്കിയത്.

ചെങ്ങന്നൂര്‍:   മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന നോട്ടീസുകള്‍, ചെങ്ങന്നൂരില്‍ ബിജെപി പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് സിപിഎം പരാതി നല്‍കി. വിമര്‍ശനങ്ങളെ എന്തിന് ഭയക്കുന്നുവെന്നാണ് ബിജെപിയുടെ മറുചോദ്യം.

പല ഘട്ടങ്ങളിലായി പിണറായി വിജയന്‍ പറഞ്ഞ ഡയലോഗുകള്‍ ചേര്‍ത്താണ് ബിജെപി ലഘുലേഘ പുറത്തിറക്കിയത്. ശരിപ്പെടുത്തലിന്റെയും ഒത്തുതീര്‍പ്പിന്റെയും രണ്ട് വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള ഈ ലഘുലേഘകള്‍ ചെന്നിത്തല, മാന്നാര്‍ പ്രദേശങ്ങളിലാണ് വിതരണം ചെയ്തത്. 

ഇത് മുഖ്യമന്ത്രിക്ക് മാനഹാനി വരുത്തുന്നതാണെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. വരണാധികാരി കൂടിയായ ചെങ്ങന്നൂര്‍ ആര്‍ഡിഓയ്ക്കാണ് പരാതി നല്‍കിയത്. പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ലഘുലേഘയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്ന മറുപടിയാണ് ബിജെപിയുടേത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി
തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി