ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; മുഖ്യമന്ത്രിയുടേത് വിചിത്ര വാദമെന്ന് ചെന്നിത്തല

Published : Nov 23, 2017, 10:07 AM ISTUpdated : Oct 04, 2018, 04:42 PM IST
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; മുഖ്യമന്ത്രിയുടേത് വിചിത്ര വാദമെന്ന് ചെന്നിത്തല

Synopsis

കോട്ടയം: എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹോളനമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എകെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ തടസമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.ഇടത്പക്ഷം എന്നും കൊട്ടിഗ്ഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇതെന്നും എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു.

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്‌ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ആരോപണവിധോയമായ കുറ്റം ചെയ്തിട്ടില്ല എന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല, എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നാണ് പറയുന്നത്. രഹസ്യമായി നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ പരസ്യമായപ്പോളാണ് ശശീന്ദ്രന് രാജിവേക്കെണ്ടി വന്നത്. ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോളായിരുന്നു രാജി. അത് ഇതുവരെയും മാറിയിട്ടില്ല. ചാനല്‍ അടച്ചുപൂട്ടണം എന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.

ശശീന്ദ്രന്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്തകളെ ഭയപ്പെടുന്നതെന്തിനെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം മാധ്യമങ്ങള്‍ക്ക് നേരെ തുടരുന്ന വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും കൂച്ചുവിലങ്ങിടാനുമുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. സെക്രട്ടറിയേറ്റില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയത് ആരെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്ലായ്പ്പോഴും ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോളാണ് ഇങ്ങനെ സംഭവിക്കാറ്, ശമ്പളം കൊടുക്കാന്‍ പോലും ട്രഷറിയില്‍ പണമില്ലെന്നും ചെന്നിത്തല ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി