സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

Published : Nov 18, 2017, 11:39 AM ISTUpdated : Oct 05, 2018, 12:55 AM IST
സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

Synopsis

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐ - സിപിഎം പോര് മുറുകുമ്പോള്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാൽ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും ചെന്നിത്തല ചോദിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫിലേക്ക് മിസൈൽ തൊടുത്തത് പണിയായി, ഇറാൻ ഒറ്റപ്പെട്ടു; യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി, 'പ്രതിരോധിക്കും'
മാറ്റത്തിന്റെ തിരയടിച്ച് റെന ഫാത്തിമയും 'നീന്തി വാ മക്കളെ'യും, മൂന്നാം വയസ്സിൽ മാറ്റത്തിന്റെ ബ്രാൻഡ് അംബാസഡർ, 'പുഴകളെ പേടിക്കാതെ മക്കൾ വളരട്ടെ'