പ്രവാസികള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട: യുഐഡിഎഐ

By web deskFirst Published Nov 18, 2017, 11:10 AM IST
Highlights

ന്യൂഡല്‍ഹി: പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസത്തിനുള്ളില്‍ 12 മാസത്തിനിടെ 182 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് മാത്രമേ നിയമപരമായി അപേക്ഷിക്കുവാന്‍ സാധിക്കൂവെന്നാണ് ഇപ്പോള്‍ യുഐഡിഎഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ.അയജ് ബുസാന്‍ പാണ്ഡെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 

നോണ്‍ റെഡിഡന്റ് ഇന്ത്യന്‍(എന്‍ആര്‍ഐ), പേഴ്‌സണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍(പിഐഒ) എന്നിവരെയാണ് ആധാര്‍ ബന്ധിപ്പിക്കലില്‍നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടുള്ളത്. വ്യക്തികള്‍ പ്രവാസികളാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കി.
 

click me!