യുവതീപ്രവേശനത്തിന് കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാനും വേണം: രമേശ് ചെന്നിത്തല

Published : Nov 16, 2018, 03:51 PM ISTUpdated : Nov 16, 2018, 04:02 PM IST
യുവതീപ്രവേശനത്തിന് കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാനും വേണം: രമേശ് ചെന്നിത്തല

Synopsis

ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചയെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചയെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പൊലീസ് മുന്നോട്ട് വച്ച അനാവശ്യ നിയന്ത്രണം ദർശനം ദുഷ്കരമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.  യുവതീപ്രവേശനത്തിന് സർക്കാർ കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണ്ട മുന്നൊരുക്കങ്ങൾ നടത്താത്തത് സർക്കാറിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 10 വർഷമായി തൃപ്തി ദേശായിക്ക് കോൺഗ്രസ്സുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മൽസരിച്ചെന്ന് കരുതി കോൺഗ്രസ്സിന് തൃപ്തി ദേശായിയുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും ചെന്നിത്തല വിശദമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Kerala Assembly Election 2026: കാൽക്കുലേറ്റർ മുതൽ ലാപ്ടോപ്പ് വരെ, സ്വതന്ത്രരുടെ ചിഹ്നങ്ങൾ ഇതൊക്കെയാണ്
പാട്ട് ഇനിയും പാടുമെന്നും, ശബരിമല സ്വർണകൊള്ള ഇനിയും ഉന്നയിക്കുമെന്നും റാന്നി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധു