ടിപി വധം; ബൽറാമിനെ തള്ളി ചെന്നിത്തല

By Web DeskFirst Published Oct 14, 2017, 2:10 PM IST
Highlights

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ  അഡജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഫലമാണ് സോളാർ കേസെന്ന  വി ടി ബൽറാമിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല.  പാർട്ടിക്ക് ഇങ്ങനെയഭിപ്രായമില്ല.  ടി.പി കേസ് ഭംഗിയായാണ് അന്ന് കൈകാര്യം ചെയ്തതെന്നും ബാക്കി ബൽറാമിനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല കണ്ണൂരിൽ  പറഞ്ഞു.  സോളാർ കേസിലെ തുടർനടപടികൾ അമിത്ഷാക്കെതിരായ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമമാണെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

 

click me!