Latest Videos

''കേരളത്തിൽ നവോഥാന സമരങ്ങൾ നടത്തിയത് കോണ്‍ഗ്രസ്, സിപിഎമ്മിന് അതിൽ സ്ഥാനമില്ല''

By Web TeamFirst Published Oct 10, 2018, 6:11 PM IST
Highlights

അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ സ്ത്രികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പിണറായി സർക്കാർ പിൻവലിച്ചു.  ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസികൾക്കുള്ളതാണ്. സുന്നി പള്ളികളിൽ സ്ത്രീകൾ കയറണോ എന്നു തീരുമാനിക്കേണ്ടത് കോടിയേരിയല്ല.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും ചെന്നിത്തല. എൽഡിഎഫ് സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണിത്. വിധിയെ ചോദ്യം ചെയ്യുന്നത് തെറ്റല്ല.  കോടതി വിധികളെ ചോദ്യം ചെയ്തതും തിരുത്തിയതും ആണ് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രമെന്നും ചെന്നിത്തല വ്യക്തമാക്കി. 

അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ സ്ത്രികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.  ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പിണറായി സർക്കാർ പിൻവലിച്ചു. ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസികൾക്കുള്ളതാണ്.

സുന്നി പള്ളികളിൽ സ്ത്രീകൾ കയറണോ എന്നു തീരുമാനിക്കേണ്ടത് കോടിയേരിയല്ല. പുരോഗമനം പറയുന്ന കോടിയേരി വീട്ടിൽ പോയി പൂമൂടൽ നടത്തുകയാണ്. ഏത് മതവിശ്വാസികളുടെ ആചാരം സംരക്ഷിക്കാനും കോണ്‍ഗ്രസ് മുന്നിൽ ഉണ്ടാകും എന്നും ചെന്നിത്തല. രണ്ടാം വിമോചന സമരം എന്നാണ് ആരോപണം. എന്നാല്‍  ഈച്ചയെ കൊല്ലാൻ ആരും തോക്ക് എടുക്കില്ല. 

ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ ജനം വിധിക്കും. ആർ എസ് എസിനും സിപിഎമ്മിനും ഇവിടെ എകസിവിൽകോഡ് കൊണ്ടുവരണം എന്നാണ് ആഗ്രഹം. കേരത്തിൽ നവോഥാന സമരങ്ങൾ നടത്തിയത് കോണ്ഗ്രസാണെന്നും സിപിഎമ്മിന് അതിൽ ഒരു സ്ഥാനവും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

click me!