'ഹിന്ദുപാകിസ്ഥാന്‍' പ്രസ്താവനയില്‍ തരൂരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

Web Desk |  
Published : Jul 13, 2018, 12:50 PM ISTUpdated : Oct 04, 2018, 03:02 PM IST
'ഹിന്ദുപാകിസ്ഥാന്‍' പ്രസ്താവനയില്‍ തരൂരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

Synopsis

സംസ്ഥാന നേതൃത്വം തരൂരിന് ഒപ്പമെന്നും ചെന്നിത്തല 

തിരുവനന്തപുരം: ഇന്ത്യയെ ബിജെപി,  ഹിന്ദു പാകിസ്ഥാനാക്കുമെന്ന പ്രസ്താവനയില്‍ തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന നേതൃത്വം തരൂരിന് ഒപ്പമെന്നും ചെന്നിത്തല പറഞ്ഞു. 

തരൂർ പറഞ്ഞത് ശരിയായ കാര്യം. മോദി ഭരണം വീണ്ടും വന്നാലുണ്ടാകാവുന്ന ആപത്താണ് തരൂർ ചൂണ്ടിക്കാട്ടിയത്. കോൺഗ്രസിന്‍റെ രാമായണ മാസാചരണത്തെ ന്യായീകരിച്ചും ചെന്നിത്തല സംസാരിച്ചു.

രാമരാജ്യത്തെ കുറിച്ച് ഗാന്ധിജി നേരത്തെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസിന്‍റെ നിലപാട് മതേതരമാണ്‌. രാമായണ മാസാചരണത്തെ നേരത്തെ എതിർത്തവർ ഇപ്പോൾ ആചരിക്കുന്നതിനെയാണ് ചോദ്യം ചെയ്യേണ്ടത്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിക്കെട്ട് പുരയിലെ സ്ഫോടനം: അടച്ചിട്ട വീടുകളിലെ ജനാലകളും മേൽക്കൂരയും പൂർണമായും തകർന്നു, മറ്റുചില വീടുകളുടെ ഭാഗങ്ങൾ വിണ്ടുകീറി; ഞെട്ടലിൽ നാട്ടുകാർ
വെടിക്കെട്ട് പുരയിലെ സ്ഫോടനം: എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സേവനം ആവശ്യമാണ്; മൃതശരീരങ്ങളുടെ ഡി എൻ എ സാമ്പിൾ നാളെ തന്നെ ശേഖരിക്കുമെന്നും വീണ ജോർജ്