രമേശ് ചെന്നിത്തല ഇന്ന് സോളാർ കമ്മീഷനിൽ ഹാജരാവും

Published : Jul 26, 2016, 01:04 AM ISTUpdated : Oct 04, 2018, 11:57 PM IST
രമേശ് ചെന്നിത്തല ഇന്ന് സോളാർ കമ്മീഷനിൽ ഹാജരാവും

Synopsis

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സോളാർ കമ്മീഷനിൽ ഹാജരാവും. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ഉണ്ടായ ആരോപണങ്ങളിൽ വസ്തതയുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് കമ്മീഷൻ ചെന്നിത്തലയിൽ നിന്ന് തെളിവ് ശേഖരിക്കുന്നത്. 

സി ഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണനെ സോളാർ കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം കൊയമ്പത്തൂരിൽ കൊണ്ടുപോയതിനെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല രൂക്ഷമായി  വിമർശിച്ചിരുന്നു. 

കൊലക്കേസിൽ തടവ് ശിക്ഷ അനുവദിക്കുന്ന കുറ്റവാളിയെ മതിയായ സുരക്ഷ ഒരുക്കാതെയാണ്  കമ്മീഷൻ അന്യ സംസ്ഥാനത്ത് കൊണ്ടു പോയി തെളിവെടുത്തതെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. ഈ വിമർശനത്തിന്മേലും കമ്മീഷൻ ഇന്ന് വിശദീകരണം തേടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി