സുബേദാര്‍ യോഗേന്ദ്ര സിംഗ് യാദവ്

By Web DeskFirst Published Jul 26, 2016, 12:36 AM IST
Highlights

സുബേദാര്‍ യോഗേന്ദ്ര സിംഗ് യാദവ്.

കാർഗിൽ യുദ്ധത്തിലെ മികച്ച സേവനത്തിന് പരമവീരചക്രം ലഭിച്ച യോദ്ധാവ്.

1999 ജൂലൈ നാലിന് പുലർച്ചെ ടൈഗർ ഹിൽസിലെ മൂന്നു ബങ്കറുകൾ ഒഴിപ്പിക്കാനുള്ള ചുമതല യോഗേന്ദ്രസിങ്ങിന്റെ 18ആം നമ്പർ ഗ്രനേഡിയൻസിനു ലഭിച്ചു. 16,500 അടി ഉയരത്തിലുള്ള മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ എത്തിച്ചേരുക എന്നത് വളരെ ക്ലേശകരമായിരുന്നു. ഇതിനിടയിൽ യോഗേന്ദ്ര സിങ്ങിന്റെ ശരീരത്തിൽ വെടിയേറ്റു. കഠിനമായ വേദന കണക്കിലെടുക്കാതെ അദ്ദേഹം ബാക്കിയുള്ള 60 അടികൂടി കയറി മലമുകളിലെത്തി. ശത്രു ബങ്കറിലേക്ക് നുഴഞ്ഞു ചെന്ന് അദ്ദേഹം ഗ്രനേഡ് ഉപയോഗിച്ച് നാലു ശത്രുക്കളെ വധിച്ചു. യോഗേന്ദ്രയുടെ ധീരമായ പ്രവൃത്തിയിൽ പ്രചാദിതരായ ഇന്ത്യൻ പട്ടാളം വർധിച്ച പോരാട്ട വീര്യത്തോടെ യുദ്ധം ചെയ്ത് മൂന്നാമത്തെ ബങ്കറും കീഴടക്കി.

വീഡിയോ കാണാം

click me!