പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോലീസിലെ ലോബി ശ്രമിക്കുന്നു; ചെറിയാന്‍ ഫിലിപ്പ്

Published : Apr 07, 2017, 03:33 AM ISTUpdated : Oct 04, 2018, 11:52 PM IST
പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോലീസിലെ ലോബി ശ്രമിക്കുന്നു; ചെറിയാന്‍ ഫിലിപ്പ്

Synopsis

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആറു മാസമായി ചിലര്‍ അണിയറയില്‍ ആസൂത്രിത നീക്കം നടത്തി വരികയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പിണറായി തുടര്‍ന്നാല്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുള്ള പോലീസിലെ ഒരു ലോബിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വിവിധ തരം മാഫിയകളുമാണ് ഗൂഡാലോചനക്കാരെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം. 1959ല്‍ ഇഎംഎസിനേയും 1995ല്‍ കെ.കരുണാകരനെയും അട്ടിമറിച്ച പോലെ കള്ള പ്രചരണത്തിലൂടെ ബഹുജന വികാരം ആളി കത്തിക്കാനാണ് ഇവരുടെ കുത്സിത ശ്രമം, വിമോചന സമരം മുതല്‍ ചാരക്കേസ് വരെ സൃഷ്ടിച്ചത് ചില സംഘടിത ശക്തികളാണ്.  ഭരണം അസ്ഥിരപ്പെടുത്താന്‍ ഇക്കൂട്ടര്‍ പലയിടത്തും നുഴഞ്ഞു കയറി ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉഷയുടെ വയറ്റിലുണ്ടായിരുന്ന ഉപകരണം ഇതായിരുന്നു, ആർട്ടറി ഫോർസെപ്സിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിൽ, പൊലീസിന് കൈമാറി
കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് 9 ലക്ഷം പേർ പുറത്ത്, എസ്ഐആർ അന്തിമ വോട്ടർ പട്ടിക; പേരുണ്ടോ എന്ന് പരിശോധിക്കാം