
താനൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഖുർആൻ വിവർത്തകനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു. 75 വയസ്സായിരുന്നു. മലപ്പുറം താനൂർ പുത്തൻ തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പുത്തൻതെരു ജുമാമസ്ജിദിൽ നടക്കും.
മക്കയിലെ ഹറമിൽ വിതരണം ചെയ്യുന്ന ഖുർആനിനഅറെ മലയാള പരിഭാഷ അബ്ദുൽ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും കൂടി തയ്യാറാക്കിയതാണ്. ദീർഘകാലം ശബാബ് വാരികയുടെ എഡിറ്ററായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam