കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം പ്രതികള്‍ കുറ്റക്കാര്‍

Web Desk |  
Published : Apr 18, 2018, 04:24 PM ISTUpdated : Jun 08, 2018, 05:47 PM IST
കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം പ്രതികള്‍ കുറ്റക്കാര്‍

Synopsis

കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസ് പ്രതികള്‍ ആറ് പേരും കുറ്റക്കാരാണെന്ന് കോടതി

ആലപ്പുഴ: ചേര്‍ത്തലയില്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരന്റെ കൊലപാതകത്തില്‍ സിപിഎം  മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറ്  പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കോണ്‍സ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെ.എസ് ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയ കേസ്സിലാണ് ആലപ്പുഴ ജില്ലാ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സി പിഎം  പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെട്ടു.

അന്നത്തെ ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ആര്‍. ബൈജു ഉള്‍പ്പെടെ ആറ് പേരെ ഉള്‍പ്പെടുത്തി പോലീസ് കേസ്സെടുത്തു. പന്നീട് ആര്‍.  ബൈജുവിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. ഈ കേസ്സിന്റെ വിചാരണക്കിടെ ജില്ലാ കോടതിയിലെത്തിയ ബൈജുവിനെ രണ്ടാഴ്ച മുമ്പ് മറ്റൊരു കേസ്സില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവാകരന്‍ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 21 ന് പ്രഖ്യാപിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചർച്ചയിൽ അനിശ്ചിതത്വം, കടുത്ത നിലപാടിൽ ഇറാൻ; 'നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയില്ല, ആണവ സാധ്യത ഇറാന്‍റെ അവകാശം'
ദൂരദർശനിൽ ഇന്നലെ കണ്ടത് മോദിയുടെ നാടകം, രാജ്യം വെട്ടിമുറിച്ച് എല്ലാക്കാലവും ഭരിക്കാമെന്ന ദുഷ്ടലാക്ക് പരാജയപ്പെട്ടതിന്‍റെ ജാള്യതയെന്നും കെസി വേണുഗോപാൽ