വളര്‍ത്തുനായയെ കൊന്നു; അച്ഛന്റെ പരാതിയില്‍ മകനെതിരെ കേസ്

Published : Jan 05, 2018, 09:46 AM ISTUpdated : Oct 05, 2018, 02:33 AM IST
വളര്‍ത്തുനായയെ കൊന്നു; അച്ഛന്റെ പരാതിയില്‍ മകനെതിരെ കേസ്

Synopsis

ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ വളര്‍ത്തുനായയെ കൊന്നതിന് അച്ഛന്‍ നല്‍കിയ പരാതിയില്‍ മകനെതിരെ പൊലീസ് കേസെടുത്തു. സൂരജ്പുര്‍ ജില്ലയിലെ പൊഡി ഗ്രാമത്തിലാണ് സംഭവം. 50 കാരനായ ശിവമംഗല്‍ സായിയുടെ പരാതില്‍ മകന്‍ സിദ്ദാന്താരി(26)ക്കെതിരെ പൊലീസ് കേസെടുത്തു.

പൊലീസ് സ്റ്റേഷനിലേക്ക് സൈക്കിളില്‍ ജബു എന്ന വളര്‍ത്തുനായയുടെ ശവശരീരവുമായി എത്തിയാണ് ശിവമംഗല്‍ മകനെതിരെ പരാതി നല്‍കിയത്. ഇയാളുടെ മകനെതിരെ മൃഗസംരക്ഷണ നിയമത്തിലെ 429 വകുപ്പ് (ഒരു മൃഗത്തെ കൊല്ലുകയോ അപമാനിക്കുകയോ ചെയ്തതാല്‍) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ജില്ലാ പൊലീസ് ഓഫീസര്‍ അറിയിച്ചു. 

ശിവമംഗലിന്റെ രണ്ടു മക്കളും നായയെ വളര്‍ത്തുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. നായയെ ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ശിവംമംഗല്‍ സമ്മതിച്ചില്ല, ഒടുവിലാണ് മകന്‍ നായയെ കൊന്നതെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം, ഏഴുപേർക്ക് പുതുജീവനേകി ഷിബുവിന് വിട
മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി