മുട്ടയിടാത്ത മുട്ടക്കോഴി വിതരണം പാലക്കാട്ടും; സ്വകാര്യ ഏജന്‍സി തട്ടിയത് അരക്കോടി

Published : Jul 19, 2016, 03:37 AM ISTUpdated : Oct 05, 2018, 12:35 AM IST
മുട്ടയിടാത്ത മുട്ടക്കോഴി വിതരണം പാലക്കാട്ടും; സ്വകാര്യ ഏജന്‍സി തട്ടിയത് അരക്കോടി

Synopsis

ഒരു ഇരുമ്പ്കൂടും 25 മുട്ടക്കോഴികളുമാണ് ഏജന്‍സി നല്‍കിയത് മാസാമാസം ഇവയ്ക്കുള്ള തീറ്റ നല്‍കും. ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപ വിലയില്‍ ഏജന്‍സി വാങ്ങുമെന്നും കോഴിക്ക് ഇന്‍ഷൂറന്‍സും ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമ്പൂര്‍ണ മുട്ട ഗ്രാമം പദ്ധതിക്ക് കീഴില്‍ പാലക്കാട് കരിമ്പ പഞ്ചായത്തിലെ സ്ത്രീകളെ പത്ത് പേരടങ്ങുന്ന പല ഗ്രൂപ്പുകളായി തിരിച്ച് ഇവരുടെ പേരില്‍ ഭാരത് സേവ സമാജ് എന്ന ഏജന്‍സിയാണ് സഹകരണ ബാങ്കില്‍ നിന്ന്  ലോണ്‍ എടുത്ത് പദ്ധതി നടപ്പിലാക്കിയത്. 

കോഴികള്‍ക്ക് തീറ്റയ്ക്ക് തന്നെ മാസം ആയിരം രൂപ ചിലവ് വരും. ഇറച്ചിക്കോഴി ആയിട്ടുപോലും പക്ഷേ ഇവയെ ആര്‍ക്കും വേണ്ട. പലവീടുകളിലും കോഴികള്‍ ചത്തു പോയി കൂടുമാത്രം ബാക്കിയായി. പക്ഷേ ലോണും പലിശയും ഇപ്പോഴും അടയ്ക്കണം.   കരിമ്പ പഞ്ചായത്തിലെ വീട്ടമ്മമാരായ നൂറുകണക്കിന് സ്ത്രീകളാണ് ഇങ്ങനെ മുട്ടയിടാത്ത മുട്ടക്കോഴികള്‍ മൂലം ദുരിതത്തിലായിരിക്കുന്നത്. സംഭവത്തിന്‍റെ സത്യാവസ്ഥ മനസിലാക്കാന്‍ ഞങ്ങള്‍ ഭാരത് സേവാ സമാജിന്‍റെ ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചപ്പോള്‍ വേണ്ടരീതിയില്‍ പരിപാലിക്കാത്തത് കൊണ്ടാണ് കോഴികള്‍ ചത്തതും മുട്ടയിടാത്തതുമെന്നാണ് ഏജന്‍സി കോ-ഓര്‍ഡിനേറ്ററും പറയുന്നത്. ഭരണംമാറിയെന്ന് പറഞ്ഞ് പഞ്ചായത്തും കൈയ്യൊഴിഞ്ഞതോടെ മുട്ടയിടാത്ത മുട്ടക്കോഴികളെ എന്ത് ചെയ്യണമെന്നറിയാതെ നഷ്ടം സഹിക്കുകയാണ് ഈ വീട്ടമ്മമാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സ്റ്റേഡിയം അപകടം: ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി; കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു
ഈ മാർച്ചിൽ ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും, കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ; വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ ഡികെ