സംസ്ഥാനത്ത് കോഴി വില കുറഞ്ഞു

By Web deskFirst Published Nov 29, 2017, 8:12 AM IST
Highlights

തിരുവനന്തപുരം: കേരളത്തില്‍ കോഴി വില കുത്തനെ കുറഞ്ഞു. കോഴിയിറച്ചിക്ക് കിലോയ്ക്ക് നൂറുരൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടിലും കര്‍ണാടകയിലും ഫാമുകളില്‍ കോഴി യഥേഷ്ടം ലഭ്യമായതാണ് വില കുറയാന്‍ കാരണം.

ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോഴി വില താഴുകയാണ്. ജീവനുള്ള ബ്രോയിലര്‍ കോഴി കിലോയ്ക്ക് 65 രൂപ വരെയെത്തി. കോഴിയിറച്ചിക്ക് കിലോയ്ക്ക് നൂറ് രൂപയാണ് കോഴിക്കോട്ടെ ചില്ലറ വില്‍പ്പനശാലകളിലെ വില. വിവിധ പട്ടണങ്ങളില്‍ കോഴിവിലയ്ക്ക് ചെറിയ തോതില്‍ മാറ്റമുണ്ടാകുമെങ്കിലും മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴത്തേത്. 

കഴിഞ്ഞ ജൂലൈയില്‍ കോഴിയിറച്ചി കിലോയ്ക്ക് 220 രൂപ വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ കുറഞ്ഞ വില ക്രിസ്മസ് വരെ തുടരുമെന്നാണ് കോഴി വ്യാപാരികളും ഹോള്‍സെയില്‍ ഡീലര്‍മാരും പറയുന്നത്.

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും ആന്ധ്രയിലേയും ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് കോഴികളെ കൊണ്ട് വരുന്നത്. ഈ ഫാമുകളില്‍ കോഴി യഥേഷ്ടം ലഭ്യമായതാണ് വില കുറയാന്‍ പ്രധാന കാരണം. മണ്ഡലകാലമായതും വിലത്തകര്‍ച്ചയ്ക്ക് കാരണമായി.
 

click me!