
കോഴിക്കോട്: റംസാൻ പ്രമാണിച്ച് കോഴിയിറച്ചിക്ക് വീണ്ടും വില കൂടി. രണ്ടാഴ്ച മുൻപ് 65 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്കിപ്പോൾ 200 രൂപയ്ക്കടുത്താണ് വില. എന്നാൽ കനത്ത ചൂടും ജല ദൗർലഭ്യവും മൂലം തമിഴ്നാട്ടിലെ ഫാമുകളിൽ കോഴികൾ ചത്തൊടുങ്ങുന്നതാണ് വില കൂടാൻ കാരണെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. റംസാൻ മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് ഘട്ടം ഘട്ടമായി വില കൂട്ടുകയാണെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
രണ്ടാഴ്ച മുൻപ് 65 രൂപയായിരുന്നു ഒരു കിലോ കോഴിയിറച്ചിയുടെ വില. പിന്നീട് 125 രൂപയായി. റംസാൻ എത്തിയതോടെ ഒറ്റയടിക്കാണ് വില 190 ആയത്. റംസാൻ പകുതിയാകുന്നതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. കോഴിയിറച്ചി കിലോയ്ക്ക് നൂറ് രൂപയായി വില നിജപ്പെടുത്തുമെന്ന് പറഞ്ഞ ധനമന്ത്രി റംസാന വിപണിയിൽ അടിയന്തിരമായി ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam