
ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറുമാസത്തിലൊരിക്കല്‍ ചേരുന്ന സുരക്ഷ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പരിഗണനക്ക് വന്നത്. ഇസ്ഡ് പ്ലസ് കാറ്റഗറിയിലുള്ള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പൈലറ്റും എക്കോര്‍ട്ടുമുണ്ടാകും. ഇസഡ് കാറ്റഗറിലുള്ള മന്ത്രിമാര്‍ക്ക് പൈലറ്റും നല്‍കാറുണ്ട്. മന്ത്രി വാഹനത്തിനു മുന്നില്‍ ഈ ചീറിപ്പായല്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. പക്ഷെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ഉന്നത പൊലീസുദ്യോഗസ്ഥ. സുരക്ഷ അവലോകന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്തിമതീരുമുണ്ടാകും. എന്നാല്‍ മന്ത്രിമാര്‍ക്ക് പൈലറ്റുണ്ടാകില്ല. രണ്ടു ഗണ്‍മാരും ഔദ്യോഗികവസതിലെ സുരക്ഷയും ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ മന്ത്രിമാര്‍ക്കുണ്ടാകും. ഇസഡ് പ്ലസ് കാറ്റഗറിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയക്ക് ഇനി ഇസഡ് കാറ്റഗറിയായിരിക്കും. കേന്ദ്ര ഇന്‍ലിജന്‍സ് ബ്യൂറോയും സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് സുരക്ഷ വിലയിരുത്തല്‍ നടത്തുന്നത്. ചില മുന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയിട്ടുള്ള ഗണ്‍മാന്‍ മാരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചില പൊലീസുകാരെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില മുന്‍ മന്ത്രിമാര്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. എസ്ഡിപിയോഗം ജനറല്‍ സെക്രട്ടറിക്ക് വൈ പ്ലസ് ക്യാറ്റഗറിലുള്ള സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസേനയുടെ സുരക്ഷയുള്ളതിനാല്‍ വെളളാപ്പള്ളിക്കൊപ്പമുള്ള ആറു പോലീസുകാരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലെ ചില ജനപ്രതിനിധികള്‍ക്ക് സുരക്ഷ ഉദ്യോഗസ്ഥരെ നല്‍കിയിരുന്നു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചില മുന്‍ എംഎല്‍എമാര്‍ക്കും ഗണ്‍മാന്‍മാരെ നല്‍കാന്‍ തീരാനിച്ചിട്ടുണ്ട്. സ്റ്റേഷനുകളില്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലതിരിക്കുമ്പോള്‍ വിരമിച്ച ചില ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഇപ്പോഴും പൊലീസുകാരെ നിര്‍ത്തിയിട്ടുണ്ട്. ഇവരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam