
ഇടുക്കി: സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഇത് തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാരെ നിയമത്തിന്റെ കൈയ്യിലെത്തിക്കുമെന്നും പിണറായി പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന്റെ ഭാഗമായി ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ച പുരോഗമിക്കുകയാണ്. നാളെ ഗ്രൂപ്പ ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയും നടക്കും. മറ്റന്നാള്‍ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. സിപിഎം - സിപിഐ പോരും, ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങളും ചര്‍ച്ചയായേക്കും. പിണറായി വിജയന്‍, വൈക്കം വിശ്വന്‍, പി.കെ. ഗുരുദാസന്‍, എം.എം. മണി, ആനത്തലവട്ടം ആനന്ദന്‍, എം.സി.ജോസഫൈന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam