കൈയ്യിലിട്ടിരുന്ന സ്റ്റീൽ മോതിരം കുടുങ്ങി വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി വിഴിഞ്ഞം ഫയർ ഫോഴ്സ്

തിരുവനന്തപുരം: കൈയ്യിലിട്ടിരുന്ന സ്റ്റീൽ മോതിരം കുടുങ്ങി വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി വിഴിഞ്ഞം ഫയർ ഫോഴ്സ്. മോതിരം വിരലിൽ കുടുങ്ങി വേദനയോടെയെത്തിയ വിഴിഞ്ഞം സ്വദേശി സനുവിന്‍റെ വിരലിൽ നിന്നും മോതിരം മുറിച്ചു മാറ്റിയാണ് ഫയർഫോഴ്സ് ആശ്വാസം പകർന്നത്. വൈകിട്ടോടെ വലതു കയ്യിലെ മോതിര വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ കഴിയാതെ നീര് വന്നു വീർക്കുകയായിരുന്നു. കൈവിരൽ വീർത്ത് നേരിയ മുറിവുണ്ടായതോടെ യുവാവ് മോതിരം ഊരാൻ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. പിന്നാലെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സന്തോഷിന്‍റെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് സുരക്ഷിതമായി മോതിരം മുറിച്ചു മാറ്റുകയായിരുന്നു. നേരത്തെയും മോതിരം കുടുങ്ങിയെത്തുന്നവർക്ക് ഫയർഫോഴ്സ് രക്ഷകരായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player