ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കാകരുത്, പരിചരണം വേണ്ടവരെ കണ്ടെത്തും; വയോജന ബില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

Published : Oct 13, 2026, 04:41 PM ISTUpdated : Oct 13, 2026, 04:46 PM IST
vd sathjeesan

Synopsis

അവർക്ക് സംരക്ഷണവും അവകാശവും ഉണ്ടാകണം. വയോജനങ്ങൾക്ക് പരിചരണം നൽകാൻ കെയർ​ഗീവേഴ്സ് കോഴ്സ് തുടങ്ങുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും സ്വത്ത്‌ കൈക്കലാക്കാൻ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. വീട്ടിൽ നിന്ന് ഇറക്കിവിടുന്നതും കുറ്റകൃത്യമാണ്. ബിൽ അവതരിപ്പിച്ചതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായി പോയി എന്ന ചിന്ത ഉണ്ടാകരുത് എന്ന ലക്ഷ്യമാണ് വയോജന ബില്ലിനുള്ളത് എന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ മുഴുവൻ മുതിർന്ന പൗരൻമാരുടെയും ഡേറ്റ സർക്കാരിന്റെ കയ്യിലുണ്ട്. അതിൽ നിന്ന് പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനാകും. അവർക്ക് സംരക്ഷണവും അവകാശവും ഉണ്ടാകണം. വയോജനങ്ങൾക്ക് പരിചരണം നൽകാൻ കെയർ​ഗീവേഴ്സ് കോഴ്സ് തുടങ്ങുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചിരിക്കുകയാണ് കേരളം. അവരുടെ പരിചരണത്തിനും അവകാശ സംരക്ഷണത്തിനുമായിട്ടാണ് പ്രത്യേക നിയമം. മുതിർന്ന പൗരൻമാരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടാലും മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാലും മൂന്ന് വർഷം വരെ തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. കൈവശമുള്ള സ്വത്തോ സാധനങ്ങളോ തട്ടിയെടുക്കാൻ ശ്രമിച്ചാലും സംരക്ഷണം നൽകാതെ ഉപേക്ഷിച്ചാലും ശിക്ഷ ഉറപ്പാക്കും.

മുതിർന്ന പൗരൻമാർക്ക് പൊലീസ് സ്റ്റേഷണുകളിൽ പ്രത്യേക പരിഗണന നൽകും. പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം ഉദ്യോഗസ്ഥൻ. സഹായം എത്തിക്കാൻ വയോജന അയൽപക്ക സൗഹൃദ ശ്യംഖല. മുതിർന്ന പൗരന്മാരുടെ പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വന്തം വീട്ടിൽ കഴിയാൻ ആഗ്രഹിച്ചാൽ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. എല്ലാ പൊതുകെട്ടിടങ്ങളും മുതിർന്ന പൗരന്മാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ നിർമ്മിക്കും.

ഓൺലൈൻ പോർട്ടലുകളിൽ വലിയ അക്ഷരങ്ങൾ, ലളിതമായ ഇന്റർഫെസുകൾ എന്നിവ ഉറപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്ക്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൻ ഹെല്പ് ലൈൻ സംവിധാനം തുടങ്ങും. ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യ പരിരക്ഷ സൗകര്യങ്ങൾ, ഭക്ഷ്യ സുരക്ഷ എന്നിവയും ഉറപ്പാക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഈ സമ്മേളന കാലയളവിൽ ബിൽ അവതരിപ്പിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, മറ്റന്നാൾ പരിഗണിക്കും