
കൊച്ചി: നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാർ മത്സരയോട്ടം നടത്തിയോ എന്നതിൽ അടക്കം വ്യക്തത തേടാൻ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
മദ്യം ലഹരിയില്‍ മൂന്ന് പേരെ മിനി കൂപ്പർ ഇടിച്ച് കൊന്ന കേസിൽ സുഹൈൽ സജീവും കൂട്ടാളികളും നിലവില്‍ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈൽ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാർ മത്സരയോട്ടം നടത്തിയോ എന്നതിലടക്കം വ്യക്തത തേടണമെന്നും ജാമ്യത്തിൽ വിട്ടാൽ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറക്കുമെന്നും റിപ്പോർട്ടിലുണ്ട്. എഫ്ഐആറിൽ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമെന്നും പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.
അതേസമയം, പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണ് എന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്. കുടുബത്തിന് പിന്നാലെ സിപിഎമ്മും പൊലീസിനെതിരെ ആരോപണം കടുപ്പിച്ചു. എന്നാല്‍ ആക്ഷേപങ്ങളെല്ലാം പൊലീസ് തള്ളി. ശക്തമായ നടപടിയുണ്ടാകുെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടെ നാളെ സുഹൈല്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam