
തിരുവനന്തപുരം: വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ സംസ്ഥാനം ഏറെ ആദരവോടെ കാണുന്ന ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് പ്രളയദുരന്തത്തെ തുടര്‍ന്ന് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഈ വിഷയം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് ഉന്നയിക്കുകയും ചെയ്തു.
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെമ്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.
യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായെത്തിയത്. ഡെസ്കില്‍ അടിച്ചാണ് മറ്റു നിയമസഭാ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam