കാ​റി​ന് അ​ടി​യി​ൽ​പോ​യ കുഞ്ഞിന്‍റെ അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

Published : Feb 17, 2018, 02:19 PM ISTUpdated : Oct 05, 2018, 03:38 AM IST
കാ​റി​ന് അ​ടി​യി​ൽ​പോ​യ കുഞ്ഞിന്‍റെ അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

Synopsis

ഭാഗ്യം കൊണ്ടാവും ചിലര്‍ വന്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്. അത്തരമൊരു രക്ഷപ്പെടലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തകര്‍ത്തോടുന്നത്. ബ്ര​സീ​ലി​ലെ സാ​ന്താ കാ​ത​റീ​ന​യി​ലാ​ണ് സം​ഭ​വം. വീ​ടി​നു മു​ന്പി​ലെ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​നു മു​ന്‍പി​ൽ കുട്ടി കളിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധയില്‍പ്പെടാതെ വാ​ഹ​നം എടുത്തതാണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. 

കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ അ​ടു​ത്ത ബ​ന്ധു​വാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷം അ​ദ്ദേ​ഹം കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യത് പോ​കു​ക​യാ​യി​രു​ന്നു. നി​ല​ത്തു വീ​ണ കു​ട്ടി കാ​റ് പോ​യ​പ്പോ​ൾ ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ അടുത്ത് നിന്നവര്‍ക്ക് അ​പ​ക​ടം സം​ഭ​വി​ച്ചെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ട്ട​ന്ന് അവര്‍ ഓ​ടി വ​രു​മ്പോൾ കു​ട്ടി യാതൊരു അപകടവും സംഭവിക്കാതെ പോകുന്നത് ദൃശ്യങ്ങളില് കാണാം. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല.​ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'