കാണാതായ ആറു വയസുകാരന്‍ കാറിനുള്ളിൽ മരിച്ച നിലയിൽ

Published : Jun 06, 2017, 03:35 PM ISTUpdated : Oct 05, 2018, 01:40 AM IST
കാണാതായ ആറു വയസുകാരന്‍ കാറിനുള്ളിൽ മരിച്ച നിലയിൽ

Synopsis

ന്യൂഡൽഹി: കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റാണിബഗിൽനിന്ന്​ തിങ്കളാഴ്​ച ഉച്ച മുതൽ കാണാതായ ആറു വയസുകാരന്‍ സോനുവിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയു​ടെ  വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലാണ്​​ ​വൈകീ​ട്ടോടെ മൃതദേഹം കണ്ടെത്തിയത്​​.  കുട്ടിയാണ്​ മരിച്ചത്​.

കുട്ടിയുടെ ദേഹത്ത്​ ​പൊള്ളലേറ്റ പാടുകളുണ്ട്​. ചൂടുകാരണമാകാം കുട്ടി മരിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. തിങ്കളാഴ്​​ച നല്ല ചൂടുള്ള ദിവസമായിരുന്നു. ഉച്ചസമയത്ത്​ കാറിനുള്ളിലായതിനാൽ ചൂടും ശ്വാസം മുട്ടലും കാരണമാണ്​ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമം.​

സാധാരണക്കാരായ രക്ഷിതാക്കളുടെ മകനായ​ സോനു എങ്ങനെയാണ്​ ഹുണ്ടായ്​ ഏക്​സൻറ്​ കാറിനുള്ളിൽ എത്തിയതെന്നത് ദുരൂഹമാണ്.​ വൈകീട്ട്​ നാലോടുകൂടിയാണ്​ കുട്ടി​യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയയത്. കാറിനുള്ളിൽ അബദ്ധത്തില്‍ കയറിയ കുട്ടി വാതിലടച്ചപ്പോൾ ശ്വാസം മുട്ടിയും ചൂടേറ്റും മരിച്ചതാകാമെന്നും പൊലീസ്​ പറയുന്നു. കുട്ടി മരിച്ചു കിടക്കുന്നത്​ കണ്ട്​ കാറുടമ തന്നെയാണ്​ രക്ഷിതാക്കളെയും പൊലീസി​നെ വിവരമറിയിച്ചത്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2026 മാർച്ച്‌ 5, ഏട്ടന്റെ കാലം കഴിഞ്ഞു, ഇനി ചേട്ടന്റെ കാലം'; സഞ്ജുവിനെ ചാരി, ശശിയെ കൊട്ടി ഡിവൈഎഫ്ഐ നേതാവ് ആർഷോ
ഭർത്താവ് മരിച്ച് 19-ാം ദിവസം അടുത്ത സുഹൃത്തുമായി വിവാഹം, ഭർതൃസഹോദരിക്ക് തോന്നിയ സംശയം സത്യമായി, തെളിഞ്ഞത് ക്രൂരകൊലപാതം