സര്‍ട്ടിഫിക്കറ്റില്‍ പ്രായം തിരുത്തി ബാലവേല

By Web DeskFirst Published Nov 9, 2016, 6:51 PM IST
Highlights

മലപ്പുറം: സര്‍ട്ടിഫിക്കറ്റില്‍ പ്രായം തിരുത്തി ആണ്‍കുട്ടിയെകൊണ്ട് ബാലവേല ചെയ്യിപ്പിക്കാന്‍ ശ്രമം. മലപ്പുറം പൊന്നാനി ചമ്രവട്ടത്തെ ഹോട്ടലില്‍ നിന്നാണ് പതിനഞ്ചു വയസ്സുകാരനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത കുട്ടി ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ഹോട്ടലിലെത്തിയത്. എന്നാൽ ഹോട്ടൽ തൊഴിലാളിയായ കുട്ടിയെ ചോദ്യം ചെയതുവെങ്കിലും തനിക്ക് 18 വയസ്സ് കഴിഞ്ഞതായി അറിയിക്കുകയും ഇത് ശരി വെക്കുന്ന രേഖ സമർപ്പിക്കുകയും ചെയ്തു. എന്നാൽ രേഖയിൽ സംശയം തോന്നിയ ചൈൽഡ് ലൈൻ പ്രവർത്തകർ രേഖകൾ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് മുമ്പാകെ സമർപ്പിക്കുകയും രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടർന്നാണ് ചൊവ്വാഴ്ച്ച രാവിലെ ചൈൽഡ് ലൈൻ കോർഡിനേറ്റർ പി.ടി ശിഹാബും മറ്റ് ജീവനക്കാരുമെത്തി ഹോട്ടൽ ജോലി ചെയ്യുന്നതിനിടെ കുട്ടിയെ കസ്റ്റഡിയിലെടുത്തു പെരുന്തല്ലൂരിലെ ഒ ജീൻ ഹോട്ടലിൽ പൊറാട്ട തയ്യാറാക്കുന്ന ജോലിയാണ് ഈ കുട്ടി ചെയ്തു പോന്നിരുന്നത്.

അസമിലെ മോറിഡ് ഓൺ ജില്ലയിലെ ബെല്ലു ഗുരൽ പഞ്ചായത്തിൽ പെട്ട 15 കാരനായ കുട്ടി 6 മാസത്തോളമായി ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു കുട്ടിയെ പൊന്നാനി സി.ഡബ്യു.സി കോടതിയിൽ ഹാജറാക്കി. ചൈൽഡ് ലൈൻ കോ-ഓഡിറ്റേർ പി.ടി ശിഹാബ് വളണ്ടിയർ എം.ശെമീർ ,സ്റ്റാഫ് ടി.വി ഷഫ് ന എന്നിവരാണ് കുട്ടിയെ കസ്റ്റഡിയിൽ എടുത്തത്.

click me!