വാൻസിനും ഉഷയ്ക്കും മൂന്ന് കുട്ടികളുണ്ട്. ഇവാൻ, വിവേക്, മിറാബെൽ എന്നാണ് കുട്ടികളുടെ പേര്.
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസ് തന്റെ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അറിയിച്ചു. ജൂലൈ അവസാനത്തിൽ ആൺകുട്ടിയെ സ്വാഗതം ചെയ്യാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രാജ്യത്തെ സെക്കൻഡ് ലേഡിയായ ഉഷ എക്സിലെ പോസ്റ്റില്ഡ പറഞ്ഞു. വാൻസിനും ഉഷയ്ക്കും മൂന്ന് കുട്ടികളുണ്ട്. ഇവാൻ, വിവേക്, മിറാബെൽ എന്നാണ് കുട്ടികളുടെ പേര്. കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ഉഷ വാൻസ് ജനിച്ചു വളർന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് യുഎസിലേക്ക് താമസം മാറിയ ദമ്പതികളുടെ മകളാണ് ഉഷ.
2010 ൽ യേൽ ലോ സ്കൂളിലെ വിദ്യാർത്ഥിനിയായിരിക്കെ ഡിബേറ്റ് ഗ്രൂപ്പിൽ ചേർന്നപ്പോഴാണ് ജെ ഡി വാൻസിനെ കണ്ടുമുട്ടിയത്. സാൻ ഫ്രാൻസിസ്കോയിലെ മുൻഗർ, ടോളസ് & ഓൾസൺ എന്ന സ്ഥാപനത്തിൽ കോർപ്പറേറ്റ് വ്യവഹാരിയായി ജോലി ചെയ്തിരുന്നു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ്, അപ്പീൽ കോടതി ജഡ്ജി ബ്രെറ്റ് കാവനോ എന്നിവർക്കുവേണ്ടിയും അവർ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാമത്തെ വനിതയായിരിക്കെ കുഞ്ഞ് ജനിക്കുന്ന ആദ്യ വ്യക്തിയാണ് ഉഷ വാൻസ്. അമേരിക്കയിൽ ജനനനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിലെ ഏറ്റവും പ്രധാനിയാണ് വാൻസ്.
