ഒറ്റപ്പെട്ട കുട്ടികളെ ശിശു സ്ഥാപനങ്ങളിലേക്ക് മാറ്റണം: ബാലാവകാശ കമ്മീഷൻ

By Web TeamFirst Published Aug 18, 2018, 11:08 PM IST
Highlights

പ്രകൃതി ദുരന്തത്തിനിരയായതും മാതാപിതാക്കൾ ഒപ്പമില്ലാത്തതും ആയ കുട്ടികളെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റേണ്ടതാണെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. 

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിനിരയായതും മാതാപിതാക്കൾ ഒപ്പമില്ലാത്തതും ആയ കുട്ടികളെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്ക് മാറ്റേണ്ടതാണെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജുവനൈൽ പോലീസ് യൂണിറ്റ്, ചൈൽഡ് ലൈൻ തുടങ്ങി ബന്ധപ്പെട്ടവർ ഇത്തരം കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തി നടപടി സ്വീകരിക്കണമെന്നു കമ്മീഷൻ വ്യക്‌തമാക്കി.

സംസ്ഥാന തലത്തിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും വിവര ശേഖരണം നടത്തി ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൂക്ഷിക്കേണ്ടതാണ്. വനിതാ - ശിശു വികസന വകുപ്പിന് കീഴിൽ എംപാനൽ ചെയ്തിട്ടുള്ള കൗൺസലർമാരുടെ സേവനം ആവശ്യമെങ്കിൽ ഇതിനായി ഉപയോഗിക്കാം. പ്രകൃതി ദുരന്തത്തിനിരയായ കുട്ടികളും ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ളവരാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്.

click me!