
മാനനന്തവാടി:പുരോഹിതന്‍റെ ബലാല്‍സംഗകേസില്‍ തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു. കോഴിക്കോട് സമിതിക്കാണ് പകരം ചുമതല. ഇതോടെ ഫാ തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റിയെയും അറസ്റ്റുചെയ്യാൻ പോലീസ് നീക്കം തുടങ്ങി. ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ തോമസ് ജോസഫ് തേരകം സമിതിയംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ പുരോഹിതന്‍റെ ബലാല്‍സംഘകേസിലെ തെളിവ് നശുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ശ്രമിച്ചുവെന്ന് സാമൂഹ്യ നിതിവകുപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
സാമൂഹ്യനീതിവകുപ്പിന്‍റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പരിശോധിച്ചശേഷംമാണ് ഇരുവരെയും മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റുമുന്നംഗങ്ങളും ഈ തിരിമറി കാര്യമായി ഗൗരവമെടുത്തിട്ടില്ല അതുകോണ്ടുതന്നെ അവരെ നല്‍കാലത്തേക്ക് മാറ്റി നിര്‍ത്താനും തീരുമാനിച്ചു. കോഴിക്കോട് ശിശുക്ഷേമസമിതിക്കാണ് ചുമതല. തേരകത്തെയും ബെറ്റിയെയും സസ്‍പെന്‍റുചെയ്തതോടെ ജുഡീഷ്യല്‍ അധികാരങ്ങല്‍ ഇല്ലാതായി അതിനാല്‍ പോലീസ് അറസ്റ്റുചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് സൂചന.
ഇരുവരും എവിടെയാണെന്ന് പോലീസന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്തിയാല്‍ രാത്രിതന്നെ അറസ്റ്റുചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ മറ്റ് എട്ടുപ്രതികളും ഒളിവിലായതിനാല്‍ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായം തേടി. സംഭവം നടന്ന ദിവസം മുതല്‍ പ്രതികള്‍ നടത്തിയ ഫോണ്‍ കോളുകളെകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ബുധനാഴ്ച്ച പരിഗണിക്കും.
കേസില്‍ പോലീസ് പിടിയിലാകുംമുമ്പെ മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ദത്തെടുക്കല്‍ കേന്ദ്രത്തിന‍്റെ അധികാരി സിസ്റ്റര്‍ ഓഫിലിയ വയനാട്ടിലും സി ടെസി ജോസ് സിആന്‍സി മാത്യു ഡോ ഹൈദരാലി തുടങ്ങിയവര്‍ തലശേറിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കൂടുതല്‍ കന്യാസ്ത്രികള്‍ ഉള്‍പെട്ടതായി പോലീസിന് വിവരമുണ്ട് ലിസ്മരിയ അനീറ്റ തുടങ്ങിയവര്‍ക്ക് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ശിശുവിനെയെത്തിക്കാന്‍ നിര്ദ്ദേശം നല്‍കിയവരെ ചുറ്റിപറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam