ഇന്ത്യക്കാരോട് മോശമായി പെരുമാറിയ ചൈനീസ് വിമാനക്കമ്പനി

Published : Aug 13, 2017, 08:26 PM ISTUpdated : Oct 04, 2018, 04:53 PM IST
ഇന്ത്യക്കാരോട് മോശമായി പെരുമാറിയ ചൈനീസ് വിമാനക്കമ്പനി

Synopsis

ബെയ്ജിങ്: ഇന്ത്യക്കാരോട് മോശമായി പെരുമാറിയ ചൈനീസ് വിമാനക്കമ്പനിയുടെ ജീവനക്കാർക്കെതിരെ പരാതി. ചൈന ഈസ്റ്റേൺ എയർലൈൻസിലെ ജീവനക്കാർ ഷാൻഹായ് വിമാനത്താവളത്തിൽവെച്ച് ഇന്ത്യക്കാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. വിഷയം വിദേശകാര്യമന്ത്രി സുഷമ സ്വരാജിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് അധികൃതർ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് വേണ്ട നടപടിയെടുക്കണമെന്ന് അറിയിച്ചത്. 

നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സത്‌നാം സിങ് ചഹാലാണ് വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിയോട് പരാതിപ്പെട്ടത്. അതേസമയം ഇക്കാര്യം ചൈന ഈസ്റ്റേൺ എയർലൈൻസ് നിഷേധിച്ചിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചു വരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല: കെ മുരളീധരൻ
കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരന്‍റെ അനന്തരവൻ; 'ഗ്രൂപ്പിൽ വന്നത് ഫോർവേഡ് ചെയ്തു, വ്യാജക്കത്താണെന്ന് അറിഞ്ഞിരുന്നില്ല'