പാക്​ ജനതയുടെ മനം കവർന്ന്​ ഇന്ത്യൻ കാപ്പല്ലെ സംഗീതം; വീഡിയോ വൈറൽ

Published : Aug 13, 2017, 07:47 PM ISTUpdated : Oct 05, 2018, 12:27 AM IST
പാക്​ ജനതയുടെ മനം കവർന്ന്​ ഇന്ത്യൻ കാപ്പല്ലെ സംഗീതം; വീഡിയോ വൈറൽ

Synopsis

ദില്ലി:  അയൽ രാജ്യങ്ങൾക്കിടയിലെ ശത്രുതയിലേക്ക്​ സംഗീതത്തിലൂടെ സമാധാനത്തി​ൻ്റെ വഴിവെട്ടുകയാണ്​ ഇൗ മ്യൂസിക്​ ബാൻ്റ്​. വോക്​സ്​ചോഡ്​ എന്ന പേരിലുള്ള ഇന്ത്യൻ മ്യൂസിക്​ ബാൻറിലെ കാപ്പല്ലെ  ഗായകരാണ്​ ഇരുരാജ്യങ്ങളുടെയും സ്വതന്ത്ര്യത്തി​ൻ്റെ എഴുപതാം വാർഷികത്തി​ൻ്റെ ഭാഗമായി സംഗീത വിരുന്നൊരുക്കിയത്​. പാക്കിസ്​ഥാ​ൻ്റെ ദേശീയഗാനമാണ്​ കാപ്പല്ലെ രീതിയിൽ ആലപിച്ചത്​. മനോഹരമായി ചിത്രീകരിച്ച കാപ്പല്ലെയുടെ വീഡിയോ ഇതിനകം ​സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറൽ ആയി മാറി.

കലയിലും സിനിമയിലും സ്​പോർട്​സിലും ഉൾപ്പെടെ  ഇന്ത്യക്കും പാക്കിസ്​ഥാനുമിടയിൽ വൈരം നിറഞ്ഞുനിൽക്കു​മ്പോഴാണ്​ പാക്കിസ്​ഥാൻ ജനതക്ക്​ ഇന്ത്യൻ ഗായക സംഘത്തിൻ്റെ സംഗീത ഉപഹാരം. ഇരുരാജ്യങ്ങൾക്കുമിടയിലെ വിദ്വേഷം കുറക്കാൻ ലക്ഷ്യമിട്ടുള്ള പരീ ക്ഷണത്തിന്​ മികച്ച ​പ്രതികരണമാണ്​ ലഭിച്ചത്​. വാദ്യോപകരണങ്ങളുടെ ശബ്​ദം ഗായക സംഘത്തിലെ കലാകാരൻമാർ തന്നെ അനുകരിച്ചാണ്​ കാപ്പല്ലെ അവതരിപ്പിക്കുന്നത്​. സംഗീത ഉപഹാരത്തെക്കുറിച്ച്​ ഗായക സംഘം വൈകാരികമായാണ്​ പ്രതികരിച്ചത്​. ഞങ്ങളുടെ അയൽപക്കക്കാർക്കുള്ള സമർപ്പണമാണിതെന്ന്​ സംഘം പറഞ്ഞു. വിശ്വാസം, ആത്മാഭിമാനം, പ്രതാപം, ശക്​തി, പുരോഗതി, പരിപൂർണത എന്നിവയെ കുറിക്കുന്നതാണ്​ ഗാനമെന്നും അവർ പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനെതിരെ ഐക്യരാഷ്ട്രസഭ, ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ, പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ