നൂറ്റാണ്ടുകള്‍ക്കു ശേഷം യേശുവിന്‍റെ കല്ലറ തുറന്നു; ശാസ്ത്രീയ ഫലങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം

Published : Oct 29, 2016, 05:50 AM ISTUpdated : Oct 04, 2018, 05:33 PM IST
നൂറ്റാണ്ടുകള്‍ക്കു ശേഷം യേശുവിന്‍റെ കല്ലറ തുറന്നു; ശാസ്ത്രീയ ഫലങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം

Synopsis

 

കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് യേശുവിന്‍റെ മൃതദേഹം കിടത്തിയതെന്നു കരുതപ്പെടുന്ന ഭാഗം മാര്‍ബിള്‍ ഫലകം കൊണ്ടു മൂടി. എ.ഡി.  1555 മുതല്‍ കല്ലറയെ പൊതിഞ്ഞ് ഈ മാര്‍ബിള്‍ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. പിന്നീട് തീപ്പിടിത്തത്തില്‍ ഭാഗികമായി നശിച്ച കല്ലറ 1808-1810 കാലഘട്ടത്തിലാണ് പുനരുദ്ധരിക്കുന്നത്.

കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ ഗവേഷകര്‍ യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലവും യതാര്‍ത്ഥ ശിലയും കണ്ടെത്തി ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കും. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. കല്ലറയുടെ ഉള്ളറരഹസ്യങ്ങള്‍ക്ക് പുറമെ ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ആദ്യമായി നടക്കുന്ന ഈ പര്യവേക്ഷണം വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ.

2017ഓടെ ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും. നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ പര്യവേക്ഷണദൃശ്യങ്ങള്‍ ലോകപൈതൃക സംരക്ഷണത്തിന്റെ ഭാഗമായി അടുത്തമാസം സംപ്രേഷണം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി