
വൈക്കത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ പമ്പ് കഴിഞ്ഞ നാലു വര്‍ഷം നടത്തിയപ്പോള്‍ വടക്കന്‍ പറവൂര്‍ സ്വദേശി സി.എസ് മനോജ് എല്ലാം നഷ്ടപ്പെട്ടവനായി. ബി.ടെക്കുകാരനായ മനോജ് ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച്,സംവരണ കാറ്റഗറിയിൽ കിട്ടിയ പമ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച നിമിഷത്തെ ഇന്ന് ശപിക്കുന്നു. നാല്‍പത്തിയെട്ടാം വയസിൽ മനോജിന്‍റെ ബാലൻസ് ഷീറ്റില്‍ നഷ്ടത്തിന്‍റെ കണക്ക്.
നല്ല വില്‍പനയുണ്ടാകുമെന്ന് കണക്കുകൂട്ടിയ പെരുന്പാവൂര്‍ കുറുപ്പുംപടിയിലാണ് പന്പ് കിട്ടേണ്ടിയിരുന്നത് . പകരം കന്പനി തന്നെ മറ്റൊരു ദളിത് ഉടമയെ പുറത്താക്കി വൈക്കത്തെ പന്പ് തിടുക്കത്തിൽ ഏല്‍പിച്ചു . പദ്ധതി പ്രകാരം മൂലധനച്ചെലവായി 18,000 ലിറ്റര്‍ വീതം പെട്രോളും ഡീസലും മൂവായിരം ലിറ്റര്‍ ഓയിലുമാണ് എണ്ണക്കമ്പനി കൊടുക്കേണ്ടത്.
അതും 12 ലക്ഷത്തിന്‍റെ ലോണ്‍. എസ്.എസ്.എസ്.ടി പമ്പുടമയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുള്ള ഈ അളവ് ഇന്ധനം ഒരു ഉടമയ്ക്കും കിട്ടാറില്ലെന്നാണ് പരാതി. ഒരു വര്‍ഷം കഴിയുമ്പോള്‍ 11 ശതമാനം പലിശയോടെ തിരിച്ചടവ് തുടങ്ങണം.
അപ്പോഴേയ്ക്കും ഉടമ സാമ്പത്തികമായി തകര്‍ന്നിട്ടുണ്ടാവും. വിറ്റു പോകുന്ന ഇനം നോക്കാതെ തന്നിഷ്ടപ്രകാരം കമ്പനി എണ്ണ കൊടുക്കുകുയും ചെയ്യുന്പോള്‍ കടം വാങ്ങി ഉടമ കുത്തു പാളയെടുക്കും. വട്ടിപലിശയ്ക്ക് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മനോജിന് കിടപ്പാടം വില്‍ക്കേണ്ടി വന്നു.
ബാങ്ക് വായ്പയെടുക്കാനുള്ള വഴിയിൽപോലും എണ്ണക്കന്പനി ഉദ്യോഗസ്ഥര്‍ ഇടങ്കോലിട്ടു. കടത്തിൽ മുങ്ങിയ മനോജിന് ഇനിയെത്രകാലം പന്പുടയമെന്ന വിശേഷണം തുടരാനാകുമെന്ന് ഉറപ്പില്ല
കടലാസിൽ മാത്രം ഉടമകള്‍;പമ്പ് ബിനാമികളുടെ കയ്യിലായി
അതേസമയം പമ്പ് നടത്തി കടത്തിൽ മുങ്ങിയതോടെ സംസ്ഥാനത്തെ 90 ശതമാനം എസ്.സി,എസ്.ടി പമ്പുടമകളുടെയും പമ്പുകള്‍ ബിനാമികളുടെ കയ്യിലെത്തി .പ്രവര്‍ത്തനമൂലധനമായി നല്‍കേണ്ട എണ്ണ കിട്ടാതെയും നടത്തിപ്പ് ചെലവിന് പണമില്ലാതെയും ഉടമകള്‍ കുത്തു പാളയെടുത്തതോടെയാണിത് .
വിവിധ പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കീഴിൽ സംസ്ഥാനത്താകെ 240 എസ്.സി. എസ്.ടി പമ്പുകളുണ്ട്. ഇതിൽ സാമ്പത്തിക ശേഷിയുള്ള ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും കടലാസിൽ മാത്രമാണ് ഉടമകള്‍. പ്രവര്‍ത്തന മൂലധനമായി നിശ്ചയിക്കപ്പെട്ട ഇന്ധനം പൂര്‍ണമായും തുടക്കത്തിലേ കമ്പനികള്‍ നല്‍കാത്തതോടെ ഉടമകള്‍ കുഴപ്പത്തിലായി തുടങ്ങും.
പ്രവര്‍ത്തനമൂലധന വായ്പ 13 മാസം മുതൽ തിരിച്ചടച്ചു തുടങ്ങണം. ഇതിന് ചുമത്തുന്ന പതിനൊന്ന് ശതമാനം പലിശ ഉടമകള്‍ക്ക് താങ്ങാനാവുകയുമില്ല. പലിശ നാലു ശതമാനമായി കുറയ്ക്കണമെന്ന ഉടമകളുടെ ആവശ്യം സര്‍ക്കാരുകളും എണ്ണക്കമ്പനികള്‍ തള്ളിക്കളഞ്ഞു. വായ്പ അടച്ചു തീര്‍ക്കുന്ന മുറയ്ക്ക് വീണ്ടും പ്രവര്‍ത്തനം മൂലധനം നല്‍കണമെന്നാവശ്യത്തിനും ചെവി കൊടുക്കുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam