പതിനാറുകാരിയെ പീഡിപ്പിച്ചു: വൈദികനെതിരെ കേസ്

Published : Feb 27, 2017, 01:42 PM ISTUpdated : Oct 05, 2018, 03:50 AM IST
പതിനാറുകാരിയെ പീഡിപ്പിച്ചു: വൈദികനെതിരെ കേസ്

Synopsis

കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്.  പീഡനത്തിനിരയായ പെൺകുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും.  പ്രതി പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.

പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിൻ വടക്കുംചേരി.  ഒരു വർഷം മുൻപാണ് പള്ളിയിൽ വെച്ചടക്കം പല തവണകളിലായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നത്.  2 മാസം മുൻപ് പെൺകുട്ടി പ്രസവിച്ചു.  സഭക്കുള്ളിലും പുറത്തും  ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാൾക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീർക്കാൻ ഇടപെടലുകൾ നടന്ന സംഭവം ഒടുവിൽ പെൺകുട്ടി സ്വന്തം അച്ഛനോട് പറഞ്ഞതോടെയാണ് പുറത്തു വന്നത്. 

പിന്നീടാണ് ചൈൽഡ് ലൈനും പൊലീസും ഇടപെട്ടത്.  പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്സോയും ചുമത്തും.  നേരത്തെയും സഭയ്ക്കുള്ളിൽ അച്ചടക്ക നടപടി ഇയാൾ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവിൽ പോയ വികാരി ഉടനെ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുന്നു.  പള്ളി വികാരിയും സ്കൂൾ മാനേജരുമായ ആൾ പീഡനക്കേസിൽ പ്രതിയായതോടെ അമർഷം ശക്തമാണ് പ്രദേശത്ത്. 
 

representation image

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റി, അതുകൊണ്ട് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു'; വ്യക്തമാക്കി സുകുമാരൻ നായർ
വീടിന്‍റെ പിന്‍ഭാഗത്തെ ഷെഡില്‍ വിൽപ്പന തകൃതി, കുപ്പികൾ പറമ്പിൽ കുഴിച്ചിട്ട നിലയിൽ; 36 വിദേശ മദ്യ കുപ്പികളുമായി യുവതി പിടിയിൽ