
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സിനിമാ കോൺക്ലേവിന് തുടക്കമായി. നയരൂപീകരണത്തിൻ്റെ കരട് രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സിനിമ മേഖലയിലെ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് കരട് രേഖ.
കരട് നയത്തിലെ പ്രധാന നിർദ്ദേശങ്ങൾ
ഇന്ത്യയിൽ ആദ്യമായി ഇത്രയും വിശാലമായ ചലച്ചിത്രനയം രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കോൺക്ലേവ് സിനിമാ നയമാറ്റത്തിലെ നിർണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്രമേഖലയിലെ ഒൻപതോളം വിഷയങ്ങൾ ഇവിടെ സമഗ്രമായി ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും ദൃഢമായ ചലച്ചിത്രനയം രൂപീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വനിതാ സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.