
കോട്ടയം: വിശ്വാസികളോട് തളരരുതെന്ന് ആവശ്യപ്പെട്ടും ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തുണച്ചും ചങ്ങനാശ്ശേരി അതിരൂപത. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയെ ആക്രമിക്കുന്നത് ദുരുദ്ദേശപരമാണ്. ജന വികാരം ഇളക്കിവിട്ട് കോടതിയെ സമ്മർദ്ദത്തിലാക്കുന്നത് സത്യവിരുദ്ധ വിധി പുറപ്പെടുവിക്കാൻ ഇടയാകുമെന്ന് ആശങ്കയുണ്ട്. കോടതികളിൽ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ജനങ്ങളിൽ സുരക്ഷിതത്വബോധം ഇല്ലാതാക്കാം. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ഉള്ള ശക്തി സഭയ്ക്കുണ്ടെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
വിശ്വാസികൾക്ക് അയച്ച സർക്കുലറിലാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ പരാമർശങ്ങൾ. സഭയിലെ ഭിന്നിപ്പ് സഭയ്ക്ക് ആഘാതമേൽപ്പിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവർത്തനം വലിയ ഭീഷണിയാണ്. കത്തോലിക്കാ സഭയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും തക്കം പാർത്തിരിക്കുകയായിരുന്നു. ചില ക്രൈസ്തവ നാമധാരികളെ കൂട്ടുപിടിച്ചാണ് ഇത് ചെയ്തത്. അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ രാവിലെ സർക്കുലർ വായിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam