
കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇന്ന് പാലാരിവട്ടത്ത് ഊബര്‍ ടാക്സി ഓഫീസിന് നേരെ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം നടന്നുവരവെ പിന്നിലൂടെ എത്തിയ ഒരാള്‍ വടിവാള്‍ പോലുള്ള ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയയാളെയും പിടികൂടിയിട്ടുണ്ട്. മദ്ധ്യവയസ്കനായ അക്രമിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ വിവരങ്ങളോ എന്തിന് വേണ്ടിയാണ് ഗോപിനാഥിനെ കുത്തിയതെന്നോ വ്യക്തമല്ല.
സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി.ഐ.ടി.യു, സി.പി.എം പ്രവര്‍ത്തകര്‍ സംഘടിക്കുകയാണ്. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പാലാരിവട്ടത്ത് റോഡ് ഉപരോധിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam