
തിരുവനന്തപുരം: സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയതിൽ നടപടി. തെറ്റ് പറ്റിയെന്നു തൊഴിലാളികൾ സമ്മതിച്ചു. സംഭവത്തില്‍ അരിശും മൂട് യൂണിറ്റിലെ 14 പേരെ സസ്‌പെൻഡ് ചെയ്തു. പണം തിരികെ കൊടുക്കാനും സംഘടന നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വീട് പണിക്കിറക്കിയ സാധനങ്ങൾക്കാണ് നോക്ക് കൂലി ഈടാക്കിയത്. മൂന്ന് യൂണിയനുകളും കൂടി നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന ആരോപിച്ചു. നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്തതോടെ തൊഴിലാളികള്‍ ചീത്തവിളിച്ചെന്നും നടന്‍ ആരോപിച്ചിരുന്നു.
വീടുപണിക്കായി കൊണ്ടുവന്ന ഗ്രൈനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവര്‍ക്ക് 16,000 രൂപ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയന്‍കാര്‍ 25,000 രൂപ വാങ്ങിയത്. നോക്കി കൂലിക്കെതിരെ മുഖ്യമന്ത്രി രംഗത്തു വരികയും സംഘനാ നേതാക്കള്‍ നോക്കി കൂലി വാങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പുതിയ വിവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam